റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഒരുമാസം കൂടി നീട്ടിനല്‍കും

June 26, 2021 - 10:10 am

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുള്‍പ്പടെ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഒരുമാസംകൂടി നീട്ടിനല്‍കും. മൂന്നുമാസം കാലാവധി നീട്ടണമെന്ന അഡ്വക്കേറ്റ്‌ ജനറല്‍ ഗോപാലകൃഷ്‌ണക്കുറുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തളളി . ഒരുമാസത്തേക്ക്‌ മാത്രം നീട്ടിയാല്‍ മതിയെന്ന്‌ മുഖ്യമന്ത്രി ഫയലില്‍ രേഖപ്പടുത്തി. ജൂണ്‍ 30ന്‌ ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകും.

ഈ 112 പേരുടെ കാലാവധി 2021 ജൂണ്‍ 30ന്‌ തീരാനിരിക്കെയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ കത്ത്‌ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെ ജൂലൈ 31 വരെ ഇവരുടെ കാലാവധി നീട്ടി ലഭിക്കും. പുതിയ സര്‍ക്കാര്‍ അഭിഭാഷകരെ കണ്ടെത്തീനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌ .അതിനുളള മാര്‍ഗരേഖ തയ്യാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *