റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ്; ലോകത്ത് രോഗികളുടെ എണ്ണം പതിനെട്ട് കോടി പിന്നിട്ടു

June 25, 2021 - 2:48 pm

ന്യൂയോര്‍ക്ക്: ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കൊവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഏഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അമ്ബത്തിനാല് ലക്ഷമായി ഉയര്‍ന്നു.


രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 6.18 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു.
ബ്രസീലില്‍ 1.82 കോടി രോഗബാധിതരും, ഫ്രാന്‍സില്‍ 57 ലക്ഷം രോഗബാധിതരും, തുര്‍ക്കിയില്‍ 53 ലക്ഷം രോഗബാധിതരും ഉള്ളതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഈ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.അഞ്ച് ലക്ഷത്തിലധികം പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *