ജോസഫൈനെ ന്യായീകരിക്കാതെ പി.കെ ശ്രീമതി

തിരുവനന്തപുരം: മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും ശ്രീമതി 24/06/21 വ്യാഴാഴ്ച പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രികൂടിയായ പികെ ശ്രീമതി രംഗത്തെത്തിയത്.

നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കാണാന്‍ കഴിഞ്ഞിരുന്നില്ല. മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ജോസഫൈന്‍ വിശദീകരിക്കണം. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണം. പരാതിക്കാരോട് നല്ല നിലയില്‍ പെരുമാറണം എന്നതാണ് നിലപാടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു പരാതിക്കാരിയോട് വനിത കമ്മീഷന്‍ അധ്യക്ഷ രൂക്ഷമായി സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →