ആലപ്പുഴ : ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു

ആലപ്പുഴ : അരൂർ ഗ്രാമപ്പഞ്ചായത്തില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത ഏഴ് പേര്‍ക്കാണ് പ്ലാന്റുകള്‍ നല്‍കിയത്. 
ഒരു മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ളതാണ് പ്ലാന്റ്. രണ്ടര മുതല്‍ ഏഴര കിലോഗ്രാം ജൈവമാലിന്യം പ്രതിദിനം സംസ്‌കരിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ പദ്ധതിയിലുൾപ്പെടുത്തി നല്‍കിയ പ്ലാന്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. പി. ബിജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ബി.കെ. ഉദയകുമാർ, സീനത് ഷിഹാബുദീൻ, അമ്പിളി ഷിബു, പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പൻ, വി. ഇ. ഒ പി. എം അലിയാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം