റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“വളരുന്നഗണിത കിറ്റ്‌” ശ്രദ്ധേയമാവുന്നു

June 24, 2021 - 5:54 pm

കട്ടപ്പന: ഗണിതം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗണിത കിറ്റ്‌ വിതരണം ചെയ്‌തു. കട്ടപ്പന മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍സെക്കന്ററി പ്രൈമറി വിഭാഗം സ്‌കൂളിലെ ഗണിതാദ്ധ്യാപിക കൊച്ചുപറമ്പില്‍ ലിന്‍സി ജോര്‍ജാണ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കിറ്റൊരുക്കിയത്‌.

ചിന്തിച്ചും പ്രയോഗിക തലത്തിലൂടെയും രസകരമായി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്‌ത ഗണിത കിറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനകരമാണെന്ന്‌ കാഞ്ചിയാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ്‌ കുഴിക്കാട്ട്‌ വ്യക്തമാക്കി. കിറ്റില്‍ പേന, പെന്‍സില്‍, റബ്ബര്‍, സ്‌കെയില്‍, പൊട്ടുകള്‍, ഈര്‍ക്കിലി കെട്ട്‌, കളര്‍ പെന്‍സിലുകള്‍, കളി നോട്ടുകള്‍, നൂല്‌, ടേപ്പ്‌, മഞ്ചാടിക്കുരു, ഗോലികള്‍, രൂപങ്ങള്‍ ടോക്കണ്‍, കോയിനുകള്‍, തുടങ്ങിയവയാണ്‌ ഉള്‍ക്കൊളളിച്ചിരിക്കുന്നത്‌.

ക്ലാസിലെ പാഠങ്ങള്‍ പഠിച്ചുതുടങ്ങുമ്പോള്‍ ആവശ്യമുളള വസ്‌തുക്കള്‍ ശേഖരിച്ച്‌ പഠന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ വളരുന്ന ഗണിത കിറ്റിലൂടെ കഴിയുമെന്ന ലിന്‍സിടീച്ചര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്‌ഘാടനം കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌ കുഴിക്കാട്ട്‌ നിര്‍വഹിച്ചു.സ്‌റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ.ആര്‍ സുകുമാരന്‍ നായര്‍, ലിന്‍സ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *