കോഴിക്കോട്: കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു

കോഴിക്കോട്: മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വടകര മെയിന്റനന്‍സ് ട്രിബ്യൂണലുകളില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ദുര്‍ബല വിഭാഗക്കാരുടെ ക്ഷേമം എന്നീ മണ്ഡലങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം എന്നീ മണ്ഡലങ്ങളിലോ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന ഭാരവാഹിയോ ഈ മേഖലയില്‍ മികച്ച പൊതു സേവന ചരിത്രമുള്ള വ്യക്തിയോ ആയിരിക്കണം. നിയമ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവല്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍  ജൂണ്‍ 30 നകം ലഭ്യമാക്കണം.  ഫോണ്‍ 0495 2371911,  ഇ-മെയില്‍ dsjokkd@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →