കോഴിക്കോട്: അഴിയൂരില്‍ കോവിഡ് വാക്സിനേഷന് പുതിയ കേന്ദ്രം ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതിന് ജൂണ്‍ 23 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.എസ്.സി നേഴ്സിംഗ് പാസ്സായവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരിചയസമ്പന്നര്‍ക്കും അഴിയൂരില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് സമയക്രമം അറിയാന്‍ വിളിക്കുക- 9048355691