റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു: രാജ്യത്ത് ഇന്ധന വില ഉയരും

June 18, 2021 - 10:22 am

മുംബൈ: രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ച് ആഗോള എണ്ണ ഫ്യൂച്ചറുകള്‍ ബാരലിന് 75 ഡോളറിനടുത്തെത്തി. ഇന്ത്യയില്‍ രാജ്യാന്തര എണ്ണവിലയ്ക്ക് അനുസൃതമായി ഇന്ധനവില വര്‍ധിക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ആ നിലയ്ക്ക് വരും ദിവസങ്ങളിലും ഇന്ധനവില കുതിക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യയില്‍ പലയിടങ്ങളിലും ഇതോടകം പെട്രോളിന് 100 രൂപ പിന്നിട്ടു കഴിഞ്ഞു.ബ്രെന്റ് ക്രൂഡ് ബാരലിന് 74.48 ഡോളറിലെത്തി. വ്യാപാരമദ്ധ്യേ ഇത് 74.94 ഡോളറിലെത്തിയിരുന്നു, 2019 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ്. യു.എസ്. എണ്ണ ബാരലിന് 72.31 ഡോളറാണ്.കോവിഡ് വെല്ലുവിളികളില്‍ ഇളവു വന്നതോടെ രാജ്യങ്ങളുടെ എണ്ണ ആവശ്യകത വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം. ആവശ്യകത വര്‍ധിച്ചെങ്കിലും കുറവുവരുത്തിയ ഉല്‍പ്പാദനം ഉയര്‍ത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തയാറായിട്ടില്ല. ഡോളര്‍ കരുത്താര്‍ജിച്ചതും എണ്ണവിലയില്‍ പ്രതിഫലിച്ചു.എണ്ണ ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ഇന്ത്യയുടേയും ചൈനയുടേയും ആവശ്യകത വരും മാസങ്ങളില്‍ കുതിച്ചുയരുമെന്നാണു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *