റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

June 18, 2021 - 12:57 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളില്‍ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നിയന്ത്രണം ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും രോഗ വ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കുമെന്നും മന്ത്രി 18/06/21 വെളളിയാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു.

‘ക്ഷേത്രങ്ങളില്‍ വരുന്ന ആളുകള്‍ക്കും രോഗം ഉണ്ടാകുന്നുവെന്നതാണ് പ്രത്യേകത. ക്ഷേത്രങ്ങളില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗ വ്യാപനത്തിന് കാരണമാവും. അതുകൊണ്ടാണ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ഇടപെടല്‍ നടത്തുന്നത്. ഓണ്‍ലൈനില്‍ അര്‍ച്ചന നടത്താനുള്ള സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്. ആരെയെങ്കിലും ദ്രോഹിക്കാനല്ല സര്‍ക്കാരിന്റെ നടപടി. എല്ലാ മേഖലയിലും രോഗവ്യാപനം നടയുകയാണ് ലക്ഷ്യം.’ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്തയടക്കമുള്ള വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *