റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെല്‍റ്റ പ്ലസുമായി മഹാരാഷ്ട്രയില്‍ മൂന്നാം തരംഗമെന്ന് മുന്നറിയിപ്പ്

June 18, 2021 - 12:10 pm

മുംബൈ: ഒരു മാസത്തിനുള്ളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിലൂടെ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിനു തുടക്കമിട്ടേക്കാമെന്നു വിദഗ്ധര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണു വിദഗ്ധര്‍ ആശങ്ക പങ്കുവച്ചത്. മൂന്നാം തരംഗത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിലേതിന്റെ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ഇവരില്‍ 10 ശതമാനം കുട്ടികളാകാമെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാന്‍ സാധ്യതയില്ലെന്നാണു നിഗമനം. ആദ്യ രണ്ടു തരംഗങ്ങളിലേതിനു സമാനമായി മൂന്നാം തരംഗത്തിലും യുവതീ-യുവാക്കളില്‍ രോഗബാധ 10 ശതമാനമായിരിക്കുമെന്നാണ് അനുമാനം. ഇതുവരെ വൈറസിന്റെ വരുതിയിലാകാതിരുന്നവരും ആന്റിബോഡിനില കുറവുള്ളവരും വൈറസിനു കീഴ്പെടാനുള്ള സാധ്യതയേറെയാണ്. ഒരുമാസമോ അതില്‍ത്താഴെയോ കാലയളവില്‍ മൂന്നാം തരംഗം സംസ്ഥാനത്തു തുടക്കമിടുമെന്നും വിദഗ്ധര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *