റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗായികയെ മനോരോഗിയായി ചിത്രീകരിച്ച ഡോകടര്‍ക്കെതിരെ പരാതി

June 17, 2021 - 9:54 am

ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്കതിരെ ഗായിക രംഗത്ത്‌. സമൂഹ മാധ്യമത്തില്‍ നടന്ന പൊതു ചര്‍ച്ചയിലാണ്‌ യുവ ഡോക്ടര്‍ അരവിന്ദ്‌ രാജ്‌ ഗായികക്കെതിരെ സംസാരിച്ചത്‌. ഗായികയുടെ മനോനില ശരിയെല്ലെന്നും അവര്‍ മനഃശാസ്‌ത്രജ്ഞന്റെ അടുത്ത്‌ ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്കറിയാമെന്നും ആയിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെക്കുറിച്ചും തനിക്ക്‌ വ്യക്തത ഉണ്ടെന്നും അരവിന്ദ്‌ പറഞ്ഞു. ഇത്‌ പിന്നീട്‌ വലിയ വിവാദമാവുകയായിരുന്നു. ഡോക്ടറുടെ പ്രസ്‌താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത നിലപാടുമായി ചിന്മയി രംഗത്തെത്തി. ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ ചിന്മയി.

തന്നെ രോഗിയാക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍ പറഞ്ഞതൊക്കെ അടിസ്ഥാന രഹിതമാണെന്നും ഇത്തരം പൊളളയായ വാക്കുകള്‍ ഡോക്ടറില്‍ നിന്നും കേള്‍ക്കേണ്ടി വന്നതില്‍ കഷ്ടം തോന്നുന്നുവെന്നും അരവിന്ദിന്റെ വാക്കുകള്‍ തന്നെ മുറിപ്പെടുത്തിയെന്നും ഗായിക പറഞ്ഞു. ഇതിനെതിരെ ഐഎംഎയ്‌ക്കും പരാതി നല്‍കുമെന്ന്‌ അവര്‍ പറഞ്ഞു. . സംഭവം വിവാദമായതോടെ ഡോ. അരവിന്ദ്‌ ചിന്മയിയെ ഫോണില്‍ വിളിച്ച മാപ്പ്‌ ചോദിച്ചു. എന്നാല്‍ അരവിന്ദിന്റെ വാക്കുകള്‍ അംഗീകരിക്കാതെ മുന്നോട്ടുപോകാന്‍ ഗായിക തീരുമാനിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *