തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയരുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടിപുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി . അണക്കെട്ടിലെ നിലവിലെ ജലനിരപ്പ 418.70 മീറ്ററാണ്. 419 ല്‍ എത്തുമ്പോഴേക്ക് ഡാമില്‍ നിന്ന് അധികജലം പുറത്തേക്കൊഴുകും. കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പുയരുന്നതിനാല്‍ ഡാമിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. മത്സ്യ ബന്ധനവും പാടില്ല.



