റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ പഠനത്തിനായി പുതിയ ആപ്പ്‌

June 17, 2021 - 10:01 am

കോഴിക്കോട്‌: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച്‌ പതിനാറുകാരന്‍. കോഴിക്കോട്‌ സ്വദേശി റിഷി കൃഷ്‌ണയാണ്‌ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന മൊബൈല്‍ ആപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥി മൊബൈല്‍ ആപ്പ്‌ വികസിപ്പിച്ചിട്ടുളളത്‌. സ്‌റ്റെപ്പ്‌ എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ക്ലാസ്‌ മാത്രമല്ല പരീക്ഷയും നടത്താം. ഓരോ സ്‌കൂളിനും അവര്‍ക്കു യോജ്യമായ രീതിയില്‍ ഈ ആപ്ലിക്കേഷന്‍ ക്രമീകരിക്കുകയും ചെയ്യാം.

അഗസ്‌ത്യമൂഴി സ്വദേശിയായ റിഷി കൃഷ്‌ണ കഴിഞ്ഞ ലോക്ക്‌ ഡൗണ്‍ കാലത്താണ്‌ മൊബൈല്‍ ആപ്പ്‌ വികസിപ്പിക്കാനുളള ശ്രമം തുടങ്ങിയത്‌. വിദ്യാര്‍ത്ഥിയായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍മ കൃത്യമായി മനസിലാക്കിയിരുന്നു. സ്‌കൂളില്‍ ആപ്പ്‌ പരീക്ഷിക്കാനുളള തയ്യാറെടുപ്പിലാണ്‌ റിഷി കൃഷ്‌ണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *