രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികൾ 2,95,10,410 ആയി. നിലവിൽ ചികിത്സയിലുള്ളത് 9,73,158 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3921 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 3,74,305 പേരാണ്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,584 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. കേരളത്തിൽ ഇതുവരെയുള്ള ആകെ മരണം 11,181 ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →