റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താംക്ലാസ്‌ അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്‌

June 13, 2021 - 10:46 am

തിരുവനന്തപുരം : പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്ക്‌ നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷക്ക്‌ കമ്മീഷന്‍ ഉത്തരവായിട്ടുളള നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളില്‍ 2021 മാര്‍ച്ച്‌ 15 വരെ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമായി 2021 ജൂലൈ 3ന്‌ അഞ്ചാംഘട്ട പരീക്ഷ നടത്തുന്നു.

അഡ്‌മിഷന്‍ ടിക്കറ്റുകള്‍ 2021 ജൂണ്‍ 15 മുതല്‍ ഈ ഉദ്യോഗാര്‍ത്ഥികളലുടെ പ്രൊഫൈലില്‍ ലഭ്യമാകുന്നതാണ്‌. 2021 ജൂണ്‍ 5 വരെ അഡ്‌മിഷന്‍ ടിക്കറ്റ്‌ ലഭിക്കാത്തവര്‍ 9446445483, 04712546260,04712546246 എന്നീ നനമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്‌. 2021 മാര്‍ച്ച് 15ന്‌ ശേഷം ലഭിച്ച അപേക്ഷകള്‍, മതിയായ രേഖകള്‍ ഹാജരാക്കാത്ത അപേക്ഷകള്‍ എന്നിവ നിരുപാധികം നിരസിച്ചതിനാല്‍ ഇവര്‍ക്ക്‌ പ്രത്യേക അറിയിപ്പ്‌ നല്‍കുന്നതല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *