റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികള്‍ ഉള്‍പ്പെടയുളള മോഷണ സംഘം പിടിയില്‍

June 10, 2021 - 8:42 am

കോഴിക്കോട്‌: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുട്ടികളുള്‍പ്പെടയുളള മോഷണ സംഘം പിടിയിലായി. കക്കോടി മക്കടയോഗിമഠത്തില്‍ ജിഷ്‌ണു(18), മക്കട ബദിരൂര്‍ ചെമ്പോലിപറമ്പില്‍ ധ്രുപന്‍ (19) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കൂടാതെ കരുവിശേരി സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തുകയും ചെയ്‌തു.

കോഴിക്കോട്‌ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌പ്‌നില്‍ മഹാജന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. അടുത്തകാലത്ത്‌ കോഴിക്കോട്‌ നടന്ന ഭൂരിഭാഗം മോഷണക്കേസുകളിലും കുട്ടികളുടെ പങ്ക്‌ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ്‌ കോഴിക്കോട്‌ സിറ്റി പോലീസ്‌ മേധാവി ഡിഐജി എവി ജോര്‍ജ്‌ ഇവരെ പിടികൂടുന്നതിനുളള പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *