റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെമി ഹൈസ്‌പീഡ്‌ റെയില്‍വേയ്‌ക്കുളള ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി

June 10, 2021 - 7:44 am

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുളള സെമി ഹൈസ്‌പീഡ്‌ റെയില്‍ പദ്ധതിക്ക്‌ ഭൂമിയേറ്റെടുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മന്ത്രിസഭായോഗം അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്‌ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്‌പയെടുക്കുന്നതിന്‌ ഭരണാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ്‌ സയന്‍സ്‌ പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എസ്‌ ചിത്ര ഐഎഎസിനെ വാക്‌സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ ഡയറക്ടറായി നിയമിക്കും. പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നുതന്നെ വാക്‌സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും പ്രത്യേക വര്‍ക്കിംഗ്‌ ഗ്രൂപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

കാസര്‍കോഡ്‌ കിനാനൂര്‍ കരിന്തളം സര്‍ക്കാര്‍ കോളേജിന്റെ കെട്ടിട നിര്‍മ്മാണം കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കാനും തീരുമാനിച്ചു. റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവിന്‌ കീഴില്‍ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികളും മന്ത്രിസഭ അംഗീകരിച്ചു. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്‌റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുളള പദ്ധതി 5.25 കോടി രുപ ചെലവില്‍ നടപ്പാക്കുന്നതിന്‌ തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടനാട്ടില വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പദ്ധതിയുടെ ചെലവ്‌ 42.60കോടി രൂപയില്‍ നിന്ന്‌ 53.55 കോടി രൂപയായി പുതുക്കുന്നതിനും അംഗീകാരം നല്‍കി.

ഓവര്‍സീസ്‌ കേരളൈറ്റ്‌സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌ ലിമിറ്റഡ്‌ കമ്പനിയെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനിയാക്കി മാറ്റുവാനും തീരുമാനിച്ചു. സംസ്ഥാനത്തെ 27 താല്‍ക്കാലിക ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതികളെ സ്ഥിരം കോടതികളാക്കാന്‍ തീരുമാനിച്ചു. ഓരോ കോടതിക്കും 10 തസ്‌തികള്‍ അനുവദിക്കാനും തീരുമാനമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *