റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്‌ചവെച്ച ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

June 10, 2021 - 6:42 am

ചെന്നൈ : കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ ഭര്‍ത്താവ്‌ യുവതിയായ ഭാര്യയെ സുഹൃത്തുക്കള്‍ക്ക്‌ കാഴ്‌ച വെച്ചു.സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തുക്കളായ സുന്ദരമൂര്‍ത്തി, മണികണ്‌ഠന്‍ എന്നിവരെയുെം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാന്‍റുതി വനിതാ പോലീസാണ്‌ അറസ്‌റ്റ് ചെയ്തത്. എന്‍.ആര്‍ പാളയത്തിലെ താമസക്കാരനായ യുവാവ്‌ 2018ലാണ്‌ 21 കാരിയായ യുവതിയെ വിവാഹം ചെയ്‌തത്‌. ഇവര്‍ക്ക് 2 വയസ്‌ പ്രയമുമളള മകനുണ്ട്‌. കോവിഡ്‌മൂലം ലോക്ക്‌ ഡൗണായതോടെ പണം കയ്യിലിലാതെ വന്ന ഭര്‍ത്താവ്‌ സുഹൃത്തുക്കളില്‍ നിന്ന്‌ പലപ്പോഴായി പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയതെ വന്നപ്പോള്‍ ഭാര്യയെ ഇവര്‍ക്ക്‌ കാഴ്‌ച വെക്കാമെന്ന് സമ്മതിക്കുകയായിരുന്നു വെന്ന്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ദിവസം വിറ്റാമിന്‍ ഗുളിക എന്ന പേരില്‍ ഒരു ഗുളിക ഇയാള്‍ ഭാര്യക്ക്‌ നല്‍കുകയും ഗുളിക കഴിച്ച ഭാര്യ മയക്കത്തിലേക്ക് വീഴുകയും ചെയ്‌തു. . ഈ അവസത്തില്‍ സുഹൃത്തുക്കളില്‍ ഒരാളായ സുന്ദര മൂര്‍ത്തിയെ ഇയാള്‍ വിളിച്ചുവരുത്തുകയും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. ബോധം വന്നപ്പോള്‍ താന്‍ പീഡനത്തിനിരയായതായി മനസിലാക്കിയ യുവതി ഭര്‍ത്താവിനെ ശാസിക്കുകയുണ്ടായി

പിന്നീടൊരവസരത്തില്‍ മറ്റൊരു സുഹൃത്തായ മണികണ്‌ഠനുമായി മദ്യപിച്ച്‌ വീട്ടിലെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ പീഡിപ്പിക്കാന്‍ മണികണ്‌ഠനെ അനുവദിക്കുയും ചെയ്‌തു എന്നാല്‍ ഉറക്കത്തില്‍ നിനിനെഴുന്നേറ്റ യുവതി ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന മണികണ്‌ഠന്‍ ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തോടെ യുവതി മകനുമായി സ്വന്തം വീട്ടിലേക്ക പോയി . എന്നാല്‍ അവരുടെ വീട്ടിലെത്തി സുഹൃത്തുക്കള്‍ക്ക്‌ വഴങ്ങി കൊടുക്കണമെന്ന്‌ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ യുവതി വനിതാ പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും കേസെടുത്തതിന്‌ പിന്നാലെ പോലീസ്‌ ഭര്‍ത്താവിനേയും സുഹൃത്തുക്കളെയും അറസറ്റ്‌ ചെയ്യുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *