റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികളുടെ വിസാ കാലാവധി ജൂലൈ 31 വരെ നീട്ടിനല്‍കി സൗദി

June 9, 2021 - 11:31 am

ജിദ്ദ: സൗദിയിലേക്ക്‌ പ്രവേശന വിലക്കുളള രാജ്യങ്ങളിലേക്കുളള ഇഖാമ ,റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന്‌ സൗദി പാസ്‌പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. നേരത്തെ സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം ജൂലൈ 2വരെ പുതുക്കിയ തീയതിയാണ്‌ ജൂലൈ അവസാനം വരെ നീട്ടാന്‍ തീരുമാനമായത്‌.

സൗദി യാത്രവിലക്കേര്‍പ്പെടുത്തിയ 20 രാജ്യങ്ങളില്‍നിന്ന്‌ തിരിച്ചുവരാനാവാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ്‌ പുതുക്കി നല്‍കുക. രേഖകള്‍ പുതുക്കാന്‍ ആവശ്യമായ ചെലവുകള്‍ ധനമന്ത്രാലയം വഹിക്കും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കാതെതന്നെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച്‌ രേഖകളുടെ പുതുക്കല്‍ സ്വമേധയാ നിര്‍വഹിക്കാവുന്നതാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *