റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: അട്ടപ്പാടിയിലെ ഊരുകളില്‍ ‘പ്രാണവായു’ പദ്ധതിക്ക് തുടക്കമായി

June 8, 2021 - 8:31 pm

പാലക്കാട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി ഊരുകളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് ‘പ്രാണവായു’ പദ്ധതിക്ക് തുടക്കമായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ആദിവാസി മേഖലയില്‍ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് എന്നിവര്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി. ഇതിന് പുറമെ അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ വിതരണം ചെയ്യുന്നതിനായി 5000 മാസ്‌ക്കുകളും പ്രതിരോധ ഹോമിയോ മരുന്നുകളും വിതരണം ചെയ്തു. ആവശ്യാനുസരണം അട്ടപ്പാടി മേഖലയില്‍ കൂടുതല്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യ സുരക്ഷാമിഷന്‍ അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *