റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികള്‍ക്ക്‌ കോവിഡ്‌ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന

June 7, 2021 - 10:34 am

ബെയ്‌ജിങ്‌: മൂന്നിനും 17നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ കോവിഡ്‌ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന്‌ ചൈന അനുമതി നല്‍കി. ചൈനീസ്‌ കമ്പനിയായ സിനോവാക്‌ നിര്‍മ്മിച്ച വാക്‌സിനായ “കൊറോണാവാക്‌” കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിച്ചതായി സിനോവാക്‌ ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ഏതുപ്രായത്തിലുളള കുട്ടികളിലാണ്‌ വാക്‌സിന്‍ കുത്തിവെക്കേണ്ടത്‌ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന്‌ ചൈനയിലെ ഗ്ലോബല്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്‌തു.

വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക്‌ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടക്ക്‌ പ്രായമുളള നൂറുണക്കിന്‌ പേര്‍ പരീക്ഷണത്തിന്‍റെ ഭാഗമായെന്നും വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന്‌ കണ്ടെത്തിയെന്നും സിനോവാക്‌ ചെയര്‍മാന്‍ യിന്‍വെയ്‌ഡോങ്‌ ടെലിവിഷന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

ചൈനയുടെ രണ്ടാമത്തെ കോവിഡ്‌ വാക്‌സിന്‍ 2021 ജൂണ്‍ 1ന്‌ ലോകാര്യോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. 76.3 കോടി ഡോസ്‌ വാക്‌സിനുകള്‍ ഇതുവരെ രാജ്യത്ത്‌ കുത്തിവച്ചുവെന്നാണ്‌ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കിയത്‌. അഞ്ചുവാക്‌സിനുകള്‍ക്ക്‌ ചൈന അടിയന്തിര അനുമതി നല്‍കിയിട്ടുണ്ട്‌. വികസ്വര രാജ്യങ്ങള്‍ക്ക്‌ വാക്‌സിന്‍ നല്‍കുന്നതിനുളള ലോകാരോഗ്യ സംഘടനയുടെ പിന്തുണയുളള യജ്ഞത്തിലേക്ക് ഒരുകോടി ഡോസ്‌ വാക്‌സിന്‍ നല്‍കാമെന്ന്‌ ചൈന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *