പ്രസീത അഴീക്കോടും കെ. സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ്​ പുറത്ത്​; പ്രതിരോധത്തിലായി ബിജെപി

കോഴിക്കോട്​: സി.കെ. ജാനുവിന് ബി ജെ പി പണം നൽകിയെന്ന ആരോപണം ഉന്നയിച്ച ജെ.ആർ.പി ട്രഷറർ പ്രസീതയും ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ്​ പുറത്ത്​. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാൽ സുരേന്ദ്രന്‍റെ വാദത്തെ പൊളിക്കുന്നതാണ്​ 05/06/21 ശനിയാഴ്ച പുറത്തു വന്ന വാട്​സ്​ആപ്​ സന്ദേശങ്ങൾ.

സി.കെ. ജാനുവിന്​ പണം കൈമാറുന്നതിന്​ ഇടനിലക്കാരിയായി സുരേന്ദ്രനുമായി സംസാരിച്ചത്​ പ്രസീതയാണെന്ന്​ തെളിക്കുന്നതാണ്​ ചാറ്റുകൾ. ഫെബ്രുവരി 24, 26 എന്നീ ദിവസങ്ങളിൽ നടത്തിയ ചാറ്റുകളുടെ സ്​ക്രീൻഷോട്ടാണ്​ പുറത്തുവന്നത്​.

എൻ.ഡി.എയിൽ ചേരാൻ സി.കെ. ജാനുവിന്​ സുരേന്ദ്രൻ പത്തുലക്ഷം നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. സുരേന്ദ്രന്‍റെ കൈയി​ൽനിന്ന്​ തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച്​ ജാനു പണം വാങ്ങിയെന്നും കൂടാതെ തെരഞ്ഞെടുപ്പ്​ ചെലവിന്​ ലഭിച്ച തുകയും വ്യക്തിഗത ആവശ്യത്തിനായി വകമാറ്റിയെന്നും പ്രസീത ആരോപിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →