റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച

June 4, 2021 - 8:41 am

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *