റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി

June 1, 2021 - 3:09 pm

കൊച്ചി: ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി 10 ദിവസം അനുവദിക്കുന്നതായും കോടതി അറിയിച്ചു. ലക്ഷദ്വീപില്‍ നിന്നും ഹെലികോപ്ടറില്‍ രോഗികളെ കൊച്ചിയിലെത്തിക്കുന്നതില്‍ ഏകീകരണ സ്വഭാവം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് 01/06/21 ചൊവ്വാഴ്ച ഹൈക്കോടതിയുടെ ഇടപെടല്‍.

ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് രോഗികളെ ഹെലികോപ്ടര്‍ മാര്‍ഗം എത്തിക്കുന്നതിനും അതോടൊപ്പം മറ്റ് ദ്വീപുകളില്‍ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയര്‍ ആംബുലന്‍സില്‍ കൊണ്ടു വരുന്നതിനുള്ള നടപടി ക്രമങ്ങളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പത്ത് ദിവസത്തിനകം രൂപവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്.

നേരത്തെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ ഹെലികോപ്ടറില്‍ കൊച്ചിയില്‍ എത്തിക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദ്വീപില്‍ കൊണ്ടു വന്ന വിജ്ഞാപനമനുസരിച്ച് നാലംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രോഗികളെ ഹെലികോപ്ടറില്‍ അയച്ച് ചികിത്സ നല്‍കാന്‍ പറ്റുകയുള്ളൂ. ഇതിനതിരെയായിരുന്നു ഹര്‍ജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *