റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

133.52 മെട്രിക് ടൺ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് കൊച്ചിയിൽ എത്തി

June 1, 2021 - 9:28 pm

ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്സിജൻ എക്സ്പ്രസ്സ് ഒഡിഷയിൽ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്സിജൻ എക്സ്പ്രസ് വഴി കേരളത്തിൽ എത്തിച്ച ആകെ LMO 513.72 മെട്രിക് ടൺ ആയി.

നേരത്തെ, മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടൺ ഓക്സിജൻ വല്ലാർപടം കണ്ടെയ്നർ ടെർമിനലിൽ എത്തിച്ചിരുന്നു.16-05-2021 ന് 117.9 മെട്രിക് ടൺ, 22-05-2021 ന് 128.67 മെട്രിക് ടൺ, 27.5.2021 ന് 133.64 മെട്രിക് ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

എത്തിയ ഓക്സിജൻ ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെയും റെയിൽവേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *