റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപ് ; നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ നാടിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

May 30, 2021 - 8:45 am

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ നാടിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചുവെന്നും 29/05/21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണ സ്വീകരിച്ചുവരുന്നത്. അത് തന്നെയാണിപ്പോള്‍ പൃഥ്വിരാജിനോടും അവര്‍ കാണിക്കുന്നത്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധരാവുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *