റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെയര്‍ ടേക്കര്‍ എന്ന നിലയില്‍ തുടരുമെന്നും മുല്ലപ്പള്ളി

May 29, 2021 - 7:16 pm

തിരുവനന്തപുരം: ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 29/05/21 ശനിയാഴ്ച പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സോണിയാഗാന്ധിക്ക് താന്‍ കത്തയച്ചു എന്ന നിലക്ക് വരുന്ന എല്ലാ വാര്‍ത്തകളും വാസ്തവ വിരുദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ താന്‍ ഹാജരാകില്ലെന്ന മാധ്യമ വാര്‍ത്തയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം നല്‍കി.

ഏതെങ്കിലും അജണ്ടയുടെ പേരിലാണെങ്കിലും കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കരുതെന്നും എല്ലാവരും ഒറ്റകെട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു പാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *