റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടി പി യുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ, ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ; സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവർ ചട്ടലംഘനം പഠിപ്പിക്കരുതെന്ന് കെ കെ രമ

May 27, 2021 - 2:51 pm

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചു കൊണ്ടുള്ള വടകര എംഎൽഎ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതുമാണെന്ന് സ്‍പീക്കര്‍ എം ബി രാജേഷ് 27/05/21 വ്യാഴാഴ്ച വ്യക്തമാക്കി.

ആര്‍എംപി നേതാവായ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു.

എന്നാൽ, സ്പീക്കറുടെ കസേര കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ ചട്ടലംഘനവും പറഞ്ഞ് വരുന്നതെന്ന് കെ. കെ രമ തിരിച്ചടിച്ചു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *