റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പില്‍ 39 ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവ്

May 27, 2021 - 12:27 pm

കവരത്തി: ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്

39 ഉദ്യോഗസ്ഥരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് 27/05/21 വ്യാഴാഴ്ച പുറത്തു വന്ന ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചിരുന്നു.

കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ നിയമനരീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിരുന്നു. ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്‌ട്രേറ്റര്‍ നീങ്ങുന്നത്.

അതേസമയം ലക്ഷദ്വീപിന്റെ ചുമതലയുള്ള കളക്ടര്‍ കൊച്ചിയില്‍ 27/05/21 വ്യാഴാഴ്ച മാധ്യമങ്ങളെ കാണും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *