റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ജൂണ്‍ 5നും 6നും ജനകീയ ശുചീകരണ യജ്‌ഞം

May 27, 2021 - 12:31 pm

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജൂൺ അഞ്ച്‌, ആറ്‌ തീയതികളിൽ സംസ്ഥാനത്താകെ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും സംഘടിപ്പിക്കും. ബുധനാഴ്‌ച മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്‌തു. തുടർന്ന്‌ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്‌ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഇരുവകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. വ്യാഴാഴ്‌ച രാവിലെ ജില്ലാതല യോഗം ചേരും.

എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും ജനകീയ ശുചീകരണയജ്‌ഞം നടത്തും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ പേരെയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാക്കണമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ അഭ്യർഥിച്ചു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *