റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സേവാഭാരതിയെ റിലീഫ്‌ ഏജന്‍സിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി

May 27, 2021 - 10:33 am

കണ്ണൂര്‍ : കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ റിലീഫ്‌ ഏജന്‍സിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടേതാണ്‌ നടപടി. കോവിഡ്‌ പ്രതിരോധ നടപടിയെ രാഷ്ട്രീയ പ്രചരണത്തിന്‌ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി.

ഈമാസം 22നാണ്‌ സേവാഭാരതിയെ റിലീഫ്‌ ഏജന്‍സിയായി അംഗീകരിച്ചത്‌. മറ്റ്‌ സന്നദ്ധ സംഘടനകള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സേവാ ഭാരതിയെ തെരഞ്ഞെടുക്കുകയായിരുന്നു. രാഷ്‌ട്രീയ പ്രചാരണത്തിന്‌ പ്രതിരോധ പ്രവര്‍ത്തനം മറയാക്കുകയാണെന്ന പരാതി ഉയര്‍ന്നിരുന്നിരുന്നു. ദുരന്ത നിവാരണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ തീരുമാനം. അതേസമയം വിഷയത്തില്‍ കളക്ടര്‍ക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ സേവാഭാരതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *