യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 25/05/21 ചൊവ്വാഴ്ച വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റാകും. 26/05/21ബുധനാഴ്ചയോടെ ഒഡീഷ കടല്‍ത്തീരത്ത് വീശിയടുക്കുമെന്ന് കരുതുന്ന യാസ് ചുഴലിക്കാറ്റ് കര തൊടുമ്പോൾ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം എന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിൽ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ടൗട്ടെ ചുഴലിക്കാറ്റില്‍ രാജ്യത്താകമാനം നൂറോളം പേരാണ് മരിച്ചത്. കേന്ദ്രപാര, ഭദ്രക്, ജഗത്സിംഗ്പൂര്‍, ബാലാസോര്‍ തുടങ്ങിയ ജില്ലകളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രാബല്യത്തിലുണ്ടാവുക.

Share
അഭിപ്രായം എഴുതാം