റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം

May 25, 2021 - 1:19 pm

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട സുശീല്‍ കുമാറിന്റെ ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട സാഗര്‍ ധന്‍കഡിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു.

കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍കുമാറും കൂട്ടുപ്രതി അജയ് ബക്കര്‍വാലെയും സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവ സംഘടിപ്പിച്ചു കൊടുത്തയാളെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

2008ല്‍ ഒളിമ്പിക്സില്‍ വെങ്കലവും 2012 ഒളമ്പിക്സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍ കുമാര്‍. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായ തര്‍ക്കത്തിനിടെ ജൂനിയര്‍ ദേശീയ താരം സാഗര്‍ ധന്‍കഡിനെ സുശീലും കൂട്ടുകാരും മര്‍ദിക്കുകയും സാഗര്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തുവെന്നാണ് കേസ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *