റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർഗോഡ്: ശരണബാല്യം: വെബിനാർ സംഘടിപ്പിച്ചു

May 25, 2021 - 2:28 pm

കാസർഗോഡ്: ശരണബാല്യം പദ്ധതിയുടെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലകൗമാര വേല നിരോധനവും നിയന്ത്രണവും നിയമം, ബാലവേല, തൊഴിലുടമകൾ ശ്രദ്ധിക്കേണ്ടത് എന്നീ വിഷയങ്ങളിൽ ജില്ലയിലെ തൊഴിലുടമകൾക്കായി സംഘടിപ്പിച്ചു വരുന്ന വെബിനാർ സീരീസിന്റെ ഭാഗമായി ജില്ലയിലെ ആക്രി വ്യാപാരികൾക്കായി ഓൺലൈൻ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.

കാസർകോട്  ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മണിയമ്മ പി പി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ കേശവൻ എം മുഖ്യാതിഥിയായി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ബിന്ദു സി എ അധ്യക്ഷയായി. ലീഗൽ കം പ്രൊബേഷൻ ഓഫീസർ  ശ്രീജിത്ത് എ ക്ലാസ് നയിച്ചു. കേരള സ്‌ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ, ഇൻഡിപെൻഡന്റ് സ്‌ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാട്, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ പ്രൊട്ടക്ഷൻ ഓഫീസർ ഫൈസൽ എ ജി,  സോഷ്യൽ വർക്കർ അശ്വിൻ ബി എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *