ന്യൂ ഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം 23/05/21 അതീവ ന്യൂന മര്‍ദ്ദമാവുമെന്നും അടുത്ത 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റാവുമെന്നും മുന്നറിയിപ്പ്.തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, നാളെ പത്തനംതിട്ട ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ എറണാകുളം മുതല്‍ തെക്കോട്ടുളള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്.
മെയ് 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ ഒഡീഷാ തീരങ്ങളിലൂടെ കടന്നുപോകും. ഇരു സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷാ തീരത്തിനുമിടയില്‍ ത്തെിച്ചേരുമെന്നാണ് പ്രവചനം. ഒഡീഷയിലെ 30 ജില്ലകളില്‍ 14 ഇടത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്. ആന്ധ്രപ്രദേശ്, ഒഡീഷ ,തമിഴ്‌നാട് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്.



