റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

യാസ് ചുഴലിക്കാറ്റ്; 23/05/21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

May 23, 2021 - 9:43 am

ന്യൂഡെല്‍ഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 23/05/21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) പ്രതിനിധികള്‍, ടെലികോം, വൈദ്യുതി, സിവില്‍ ഏവിയേഷന്‍, എര്‍ത് സയന്‍സ് മന്ത്രാലയങ്ങള്‍ എന്നിവയിലെ സെക്രട്ടറിമാര്‍ യാസ് ചുഴലിക്കാറ്റിനെതിരായ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യും.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഞായറാഴ്ചയോടെ യാസ് ചുഴലിക്കാറ്റാകും എന്നാണ് മുന്നിറിയിപ്പ്. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമര്‍ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *