ഡിപ്കോവന്‍: ആന്റിബോഡി പരിശോധനാ കിറ്റുമായി ഡി.ആര്‍.ഡി.ഒ.

ന്യൂഡല്‍ഹി: കോവിഡ് 19 ആന്റിബോഡി തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ച് ഡി.ആര്‍.ഡി.ഒ.വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഡിപ്കോവന്‍ എന്ന കിറ്റ് ഫലപ്രദമാണെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. കിറ്റ് 97 ശതമാനം വിജയമാണെന്ന് ഡി.ആര്‍.ഡി.ഒ. അവകാശപ്പെട്ടു.ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ ആയിരം രോഗികളില്‍നിന്നെടുത്ത സാംപിളുകള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം മൂന്ന് ബാച്ച് കിറ്റുകളാണു പുറത്തിറക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) കഴിഞ്ഞ ഏപ്രിലില്‍ ഡിപ്കോവന് അനുമതി നല്‍കി.തുടര്‍ന്ന്, കിറ്റിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും ഈ മാസം ഡി.സി.ജി.ഐ, സി.ഡി.എസ്.സി.ഒ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവ അനുമതി നല്‍കിയതായും ഡി.ആര്‍.ഡി.ഒ. അറിയിച്ചു.

Share
അഭിപ്രായം എഴുതാം