റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഴല്‍പണക്കേസ്‌ : പണം കൊടുത്തുവിട്ട ആളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ്‌

May 22, 2021 - 8:40 am

തൃശൂര്‍: കൊടകര കുഴല്‍പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ധര്‍മ്മരാജനും സുനില്‍നായിക്കും. കാറിലുണ്ടായിരുന്നത്‌ മൂന്നര കോടി രൂപയായിരുന്നെന്ന്‌ ഇവര്‍ സമ്മതിച്ചു. പരാതിയില്‍ പറഞ്ഞിരുനന്ത്‌ 25 ലക്ഷം എന്നാണ്‌. പണത്തിന്റെ സ്രോതസ്‌ വെളിപ്പെടുത്താന്‍ കഴിയാത്തതിനാലാണ്‌ അങ്ങനെ പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. പണം കൊടുത്തുവിട്ട ആളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ്‌ പറഞ്ഞു.സുനില്‍ നായിക്കിനേയും ധര്‍മ്മരാജനേയും ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു.

കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ രഞ്‌ജിത്തിന്റെ ഭാര്യ ദീപ്‌തിയെ പോലീസ്‌ 20.5.2021 അറസ്‌റ്റ്‌ ചെയ്‌തിരുന്നു . കവര്‍ച്ചാപണം ഒളിപ്പിച്ച കുറ്റത്തിനാണ്‌ അറസ്റ്റ്‌ . പണം ഒളിപ്പിക്കുന്നതില്‍ മുഖ്യപങ്ക്‌ വഭിച്ചത്‌ ദീപ്‌തി ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. രഞ്‌ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപ കഴിഞ്ഞ ദിവസം പോലീസ്‌ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രഞ്‌ജിത്തും മുഹമ്മദ്‌ അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക്‌ വീതിച്ചുനല്‍കിയതായിട്ടാണ്‌ പോലീസിന്റെ കണ്ടെത്തല്‍.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ പോലീസിന്‌ നല്‍കിയിരുന്ന പരാതി. ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവിന്റെ ഇലക്ഷന്‍ പ്രചരണത്തിനായി എത്തിയ മൂന്നരകോടിരൂപയാണ്‌ കവര്‍ച്ചചെയ്‌തതെന്നാണ്‌ ആക്ഷേപം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *