റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടീം ഇന്ത്യയുടെ കോച്ചായി രാഹുല്‍ ദ്രാവിഡ്

May 21, 2021 - 11:16 am

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും.ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്. രവി ശാസ്ത്രിയുടെ അഭാവത്തിലാണ് രാഹുല്‍ ദ്രാവിഡ് കോച്ചാകുന്നത്. ശാസ്ത്രി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇം ണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനൊപ്പം പോകുകയാണ്. ബൗളിങ് കോച്ച് ഭാരത് അരുണ്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരും ശാസ്ത്രിക്കൊപ്പമുണ്ട്. ജൂലൈ 13 മുതല്‍ 27 വരെയാണ് ഇന്ത്യയുടെ രണ്ടാംനിര ടീമിന്റെ ലങ്കന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും അത്രയും ട്വന്റി20 കളുമാണ് ഇന്ത്യ കളിക്കുന്നത്.

ഇന്ത്യ എ, അണ്ടര്‍ -19 ടീമുകളുടെ കോച്ചായുള്ള പരിചയമാണ് ദ്രാവിഡിന് അനുകൂലമായത്. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണു ദ്രാവിഡ്. അക്കാദമി അംഗങ്ങളില്‍ ചിലര്‍ ശാസ്ത്രിക്കൊപ്പവും മറ്റുള്ളവര്‍ ദ്രാവിഡിനൊപ്പവും പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *