റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിക്കാന്‍ തീരുമാനം

May 20, 2021 - 9:59 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ്‌ സെക്രട്ടരിയായി സിപിഎം സംസ്ഥന കമ്മറ്റി അംഗവും, മുന്‍ രാജ്യസഭാ എംപിയുമായ കെ. കെ രാഗേഷിനെ നിയമിക്കാന്‍ തീരുമാനം . സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥനായിരുന്ന ആര്‍ മോഹനനാണ്‌ നിലവിലെ പ്രൈവറ്റ് സെക്രട്ടറി.

ആദ്യ സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെയാണ്‌ നിയമിച്ചിരുന്നത്‌. പിന്നീട്‌ അദ്ദേഹം ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിക്കപ്പെടുകയും സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ എംവി ജയരാജനെ നിയമിക്കുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *