ആലപ്പുഴ: ക്ഷീര വികസന വകുപ്പ് ജില്ലാ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം മൂലം ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള ജാഗ്രത നിർദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ  നിന്നും ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. ഇതിന്റെ നോഡൽ ഓഫീസറായി ആലപ്പുഴ ജില്ലാ ക്ഷീര വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ യു.അക്ബർ ഷായെ ചുമതലപ്പെടുത്തി. ഫോൺ :0477-2252358,9446239393.

Share
അഭിപ്രായം എഴുതാം