മതപരിപാടികളും രാഷ്ട്രീയ സംഘാടനങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയിൽ കൊവിഡ് സാഹചര്യം അതി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യ സംഘടന. നിരവധി മതപരവും രാഷ്ട്രീയപരവുമായ കൂടിച്ചേരലുകള്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ലോകാരോഗ്യ സംഘടന 12/05/21 ബുധനാഴ്ച പ്രസിദ്ധീകരിച്ച ‘കൊവിഡ്-19 വീക്ക്‌ലി എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റി’ല്‍ പറയുന്നത് പ്രകാരം, ബി.1.617 വൈറസുകള്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. എന്നാല്‍ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണവും മരണ നിരക്കും ബി.1.617 വൈറസിന്റെ മാരകശേഷിയിലേക്കാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

രാജ്യത്ത് കൊവിഡ്-19 വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം യാതൊരു നിയന്ത്രണങ്ങളും കൂടാതെയുള്ള രാഷ്ട്രീയവും മതപരവുമായ കൂടിച്ചേരലുകളാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

മറ്റൊരു ഘടകം പൊതുജനാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ്. പ്രധാനപ്പെട്ട മറ്റൊരു ഘടകം കൊവിഡ്-19 വകഭേദവും അതിൻ്റെ വ്യാപന തോത് കൂടിയതുമാണെന്നും സംഘടന വിലയിരുത്തുന്നു.

കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ കൊവിഡ്-19 പശ്ചാത്തലത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ നിര്‍ദേശങ്ങള്‍ വകവെക്കാതെ ലക്ഷണങ്ങളെ പങ്കെടുപ്പിച്ച് ഹരിദ്വാറിലെ കുംഭമേള ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം