കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രമാദിത്യയില്‍ തീപിടുത്തം. 8/5/2021ന് രാവിലെ കരണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തീ അണക്കാനുളള നടപടികള്‍ സ്വീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും നാവിക സേന വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുളള ഐഎന്‍എസ് വിക്രമാദിത്യക്ക് 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണുളളത്. 20 നിലകളുടെ ഉയരമുളള കപ്പലിന് 22 ഡെക്കുകളുണ്ട്. നാവികരടക്കം 1600 യാത്രക്കാരെ വഹിക്കാനാകും. 2013ല്‍ റഷ്യയില്‍നിന്നാണ് കീവ്ക്ലാസ് വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങുന്നത്. തുടര്‍ന്ന് ഐഎന്‍എസ് എന്ന പുനര്‍ നാമകരണം ചെയ്തു. 1987ല്‍ കമ്മീഷന്‍ ചെയ്ത വിമാനവാഹിനികപ്പല്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് മികച്ച സേവനമാണ് കാഴ്ച വെച്ചത്.

