റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്ര പ്രിന്‍സിപ്പല്‍ അഡ്വൈസർ

May 8, 2021 - 10:53 am

ന്യൂ ഡല്‍ഹി: ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഒരിടത്തും സംഭവിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസർ കെ വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു വിജയരാഘവന്‍. പ്രദേശിക തലം,ജില്ലകള്‍ സംസ്ഥാനങ്ങള്‍, തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം സംഭവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം മഹാരാഷ്ട്ര,കര്‍ണാടക, കേരളം ,ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,ആന്ധ്രപ്രദേശ് ഗുജറാത്ത് തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ , ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേസ് ലോഡ് വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *