ന്യൂഡല്‍ഹി: രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്കില്‍ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചനയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം റെക്കാര്‍ഡ് വർദ്ധനയിലായിരുന്നു. എന്നാലിപ്പോള്‍ ആ തോത് കുറയുന്നതായി കണുന്നുണ്ട്.
ഇത് സംബന്ധിച്ച് വിലയിരുത്താനുളള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേസമയം കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന കേരളം ,ആന്ധ്രപ്രദേശ് ,അസം, ബിഹാര്‍,ഹരിയാന,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.



