ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട് വേഗത്തിൽ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കാം.
ജൂണിലാണ് ദുരന്തനിവാരണ ഫണ്ട് ഇനി നൽകേണ്ടത്. എന്നാൽ, ധനകാര്യ കമീഷന്റെ ശിപാർശ പ്രകാരം ഇത് മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്സിജൻ പ്ലാന്റുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്, കോവിഡ് ആശുപത്രി, കോവിഡ് കെയർ സെന്റെർ, തെർമൽ സ്കാനർ, പി.പി.ഇ കിറ്റ്, ടെസ്റ്റിങ് ലബോറിറ്ററി, ടെസ്റ്റിങ്, കിറ്റ് എന്നിവയ്ക്കായി സംസ്ഥാനങ്ങൾക്ക് തുക ചെലവഴിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.