ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍ തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ വിവരങ്ങളും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ലഭ്യമാകും.



