റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിയേറ്ററുകൾ അടഞ്ഞു. പുത്തൻ സിനിമകൾ ഇനി ഓടിടി പ്ലാറ്റ്ഫോമിലൂടെ

May 1, 2021 - 10:47 am

കോവിഡ് എന്ന മഹാമാരിയുടെ അതിശക്തമായ തിരിച്ചുവരവോടെ തിയറ്ററുകളുടെ വാതിലുകൾ അടയുകയും പുത്തൻ സിനിമകളുടെ റിലീസുകൾ ഓടി ടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഇക്കൂട്ടത്തിൽ ഏതാനും ദിവസങ്ങൾ മാത്രം പ്രദർശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തീയേറ്ററിൽ നിന്ന് പിൻവലിച്ച സിനിമകൾ വരെയുണ്ട്.

ഏപ്രിൽ ഒമ്പതിന് ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തിയ ചിത്രമാണ് ധനുഷിനെ നായകനാക്കി കൊണ്ട് മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ. ലാൽ ,രജിഷ വിജയൻ , യോഗി ബാബു, ഗൗരജി കിഷൻ ,തുടങ്ങിയ വലിയൊരു താരനിര തന്നെയുള്ള ഈ ചിത്രം മെയ് ആറിന് ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യും. മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ യവൺ മാർച്ച് 26നാണ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞദിവസം ഇതേ ചിത്രം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തു.

ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കി ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ ദി പ്രീസ്റ്റിന് ശേഷം ഓടിടി റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് .

പവൻ കല്യാൺ നായകനായി എത്തുന്ന വക്കിൽ സാബ് ഇന്നലെ ആമസോൺ പ്രൈം റിലീസ് ചെയ്തു. നിവേദ തോമസ്, അഞ്ജലി , അനന്യ നാഗല്ല എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ . അമിതാബച്ചൻ കേന്ദ്രകഥാപാത്രമായ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. തപ്സി പന്നു , കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ് , എന്നിവരാണ് മറ്റു താരങ്ങൾ . ശ്രുതി ഹാസനും വേഷമിടുന്ന ഈ ചിത്രം ഏപ്രിൽ 9 നാണ് തിയേറ്ററിൽ എത്തിയത്. ബോണി കപൂർ ദിൽ രാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീ രാം വേണുവാണ്.ഏപ്രിൽ രണ്ടിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കാർത്തി നായകനായ സുൽത്താൻ . ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മെയ് രണ്ടിന് ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ആക്ഷനും റൊമാൻസിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക. എസ് ആർ പ്രകാശ് ബാബു, എസ് ആർ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും വേഷമിടുന്നു.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ബോളിവുഡിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായ സൽമാൻ ഖാൻ രാധെ സീപ്ളക്സിൽ മെയ് 13 റിലീസ് ചെയ്യും. ദിഷാ പട്ടാണിയാണ് നായിക. പ്രീത്സിംഗ് അർജുൻ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സർദാർ കാഗ്രാന്റ്സൺ മെയ് 18 ന് നെറ്റ് ഫ്ലക്സിൽ റിലീസ് ചെയ്യും. റിലീസ് തീയതി തീരുമാനിച്ചിട്ടില്ലാത്ത ധനുഷ് ചിത്രം ജഗമേ തന്തിരം മെയിൽ ഒടിടി പ്ലാറ്റ്ഫോമിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *