റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിഎൻ‌സി‌ടി‌ഡി ഭേദഗതി നിയമം-2021 പ്രാബല്യത്തിൽ വന്നു

April 29, 2021 - 8:44 pm

ദേശീയ തലസ്ഥാന ടെറിട്ടറി ഗവണ്മെന്റ് (ജിഎൻ‌സി‌ടി‌ഡി) ഭേദഗതി നിയമം 2021 പ്രാബല്യത്തിൽ വന്നു.

2021 മാർച്ച് 22 ന് ലോക്സഭയും, 2021 മാർച്ച് 24 ന് രാജ്യസഭയും ഈ ബില് പാസാക്കിയിരുന്നു. തുടർന്ന് 2021 മാർച്ച് 28 ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചിരുന്നു. 21, 24, 33, 44 വകുപ്പുകൾ ഭേദഗതി ചെയ്യുന്നതാണ് നിയമം.

തലസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുക എന്നതാണ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും (എൽജി) ഉത്തരവാദിത്തങ്ങൾ കൂടുതൽ നിർവചിക്കുക, കൂടാതെ, നിയമസഭയും എക്സിക്യൂട്ടീവും തമ്മിൽ യോജിപ്പുള്ള ബന്ധം സൃഷ്ടിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

ഭേദഗതി ഡൽഹി എൻ‌സി‌ടിയിൽ മികച്ച ഭരണം ഉറപ്പാക്കാനും, പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനും സഹായിക്കും.

ഭേദഗതികൾ നിലവിലുള്ള നിയമപരവും ഭരണഘടനാപരവുമായ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നവയാണ്. കൂടാതെ 04.07.2018,14.02.2019 തീയതികളിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾക്ക് അനുസൃതവുമാണ്.

1991 ലെ ജിഎൻസിടിഡി നിയമത്തിലാണ് ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ സംസ്ഥാന, കൺകറന്റ് ലിസ്റ്റുകൾ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനാപരവും നിയമപരവുമായ നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ ഒരു തരത്തിലും ഇത് മാറ്റം വരുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *