റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

April 25, 2021 - 10:20 am

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് സ്വദേശിനി സുശീലയാണ് മരിച്ചത്.22 വയസായിരുന്നു. ഒന്നരവയസുളള കുട്ടിയുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 24.4.2021 ശനിയാഴ്ച രാവിലെയാണ് സംഭവം. അപസ്മാരത്തെ തുടര്‍ന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോയതായി ഭര്‍ത്താവ് മഞ്ജുനാഥ് പറയുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ സുശീല മരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മരണം സ്തിരീകരിച്ചതോടെ മഞ്ജുനാഥ്തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്.

23/04/21 വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഇതോടെയാണ് സുശീലയുടെ ബന്ധുക്കള്‍ മഞ്ജുനാഥിനെതിരെ സംശയം പ്രകടിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് വയനാട് സ്വദേസിനി സുശീലയെ മഞ്ജുനാഥ് വിവാഹം കഴിച്ചത്. മഞ്ജുനാഥ് ആക്രി കച്ചവടക്കാരനാണ് മൃതദേഹം ഇന്‍ക്വസറ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *